ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ദ്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതിയുടെ നിർദേശം. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റിലെ 50 ശതമാനം വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദേശം പുറപ്പെടുവിച്ചത്.
അതേസമയം ഓരോ അസംബ്ലി മണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷിനിലെ സ്ലിപ്പുകള്‍ എണ്ണുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നെന്ന് വിശ്വസിക്കുന്നതിനുള്ള കാരണങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും ഇനിയും അത് മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.
Post Your Comments