Latest NewsKeralaIndia

തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം

നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് യുവാവിനെ ആക്രമിച്ചതെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തു കൊലപാതക സംഭവങ്ങൾ തുടർക്കഥയാകുന്നു. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ ഒരു യുവാവിനെ വെട്ടിക്കൊന്നു. അനില്‍ എന്നയാളാണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു റോഡില്‍ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിരുവനന്തപുരത്തു കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. യുവാവിന്റെ കൈഞരമ്പുകൾ മുറിക്കുകയും തലയോട്ടി തകർക്കുകയും ദേഹമാസകലം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button