തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച ബാര്ട്ടന് ഹില്‍ കൊലപാതകത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ജീവനെ തമിഴ് നാട്ടില്‍ വെച്ചാണ് പോലീസ് അറസ്റ് ചെയ്തത്. നഗര മധ്യത്തില്‍ കൊലപാതകം നടന്നിട്ടും, പ്രതിയെ പിടിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാവുന്നതിനിടയിലാണ് പ്രതി പോലീസ് വലയിലായത്.
പ്രതിയെ പിടി കൂടാന്‍ മുപ്പത്തിയഞ്ചു പേരടങ്ങിയ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ബാര്ട്ടന് ഹില്ലിനു സമീപം വെച്ചായിരുന്നു കൊലപാതകം.കൊല്ലപ്പെട്ട അനില്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റൊരു ക്രിമിനല്‍ കേസിലെ പ്രതിയായ ജീവനാണ് വെട്ടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവം നടന്നതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.ജീവനെ മറ്റൊരു കേസില്‍ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
ജയില്‍ വാസം കഴിഞ്ഞു തിരിച്ചിറങ്ങിയ ശേഷമാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലഹരി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പൊലീസ് പറയുന്നു.ഈ മാസം തിരുവനന്തപുരത്ത് നടന്ന നാലാമത്തെ കൊലപാതകമാണിത്.
Post Your Comments