വടകര: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ മടയില്‍ പോയി പരാജയപ്പെടുത്തേണ്ടതിന് പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
വടകര മണ്ഡലത്തില്‍ ആദ്യം പരിഗണിച്ചത് ടി സിദ്ദിഖിനെയായിരുന്നുവെന്നും എന്നാല്‍ ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതെന്നും കോടിയേരി ആരോപിച്ചു.
ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമം. രാഹുല്‍ എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും സ്ഥാനാര്‍ത്ഥിയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസും ആര്‍എസ്എസും ഒരുമിക്കുന്നത്. 1991 ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
Post Your Comments