കൊല്ലം: ആന്ധ്രയില്‍ നക്‌സല്‍ ഭീഷണിയുണ്ടെന്നു വിലയിരുത്തപ്പെടുന്ന 702 പോളിങ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ കേരളത്തില്‍ നിന്നുള്ള സായുധ പൊലീസ് സേനയും എത്തുന്നു. ആന്ധ്രയ്ക്കു പുറമേ ലക്ഷദ്വീപിലും സുരക്ഷ ഒരുക്കുന്നതിന് കേരള സായുധ സേന ഉണ്ട്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപില്‍ സുരക്ഷ ഒരുക്കാന്‍ ഒരു കമ്പനി സേന കഴിഞ്ഞയാഴ്ച പുറപ്പെട്ടു. ആകെ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യപ്രകാരം കേരളം നിയോഗിക്കുക.ഏപ്രില്‍ 18നു തെരഞ്ഞെടുപ്പ്നടക്കുന്ന കര്‍ണാടകയിലേക്കും കേരളത്തില്‍ നിന്നുള്ള പൊലീസ് സേനയെ നിയോഗിച്ചേക്കും.
ആദ്യഘട്ടമായ ഏപ്രില്‍ 11ന് ആണ് ആന്ധ്രയില്‍ തെരഞ്ഞെടുപ്പ്. ഇവിടേക്ക് 16 കമ്പനി സേന 30നു പുറപ്പെടും. കേരള ആംഡ് പൊലീസ് 1 മുതല്‍ 5 വരെയുള്ള ബറ്റാലിയനുകളില്‍ നിന്നും എംഎസ്പി, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നുമായാണു 16 കമ്പനി സേന. ഒരു ഇന്‍സ്‌പെക്ടര്‍, 3 എസ്‌ഐ, 81 ഹവില്‍ദാര്‍/പൊലീസ് കോണ്‍സ്റ്റബിള്‍, 4 ക്യാംപ്ഫോളോവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഒരു കമ്പനി.കേരളത്തില്‍ 23നു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാകും വടക്കന്‍ സംസ്ഥാനങ്ങളിലേക്കു പോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
Post Your Comments