പാലക്കാട്: സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് രാവിലെ 41 ഡിഗ്രീ സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാർച്ച് മാസം ഇത് രണ്ടാം തവണയാണ് 41 ഡിഗ്രിയിൽ എത്തിയത്. ജില്ലയിൽ ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാട്. 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5 ഡിഗ്രീ സെല്‍ഷ്യസ് .
Post Your Comments