പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടികള്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഹോളിക്ക് തൊട്ടുമുമ്പായി സിന്ധിലെ ഘോട്ട്കി ജില്ലയിലെ പെണ്‍കുട്ടികളുടെ വീടിനടുത്ത് നിന്നാണ് ഒരു സംഘം രവീണ (13), റീന (15) എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇവരെ കൊണ്ടുപോയതിന് പിന്നാലെ ഇവരുടെ നിക്കാഹ് നടത്തുന്നതിന്റെ വീഡിയോ പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നിക്കാഹിന് സഹായിച്ചെന്ന് കരുതിയ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിക്കാഹ് നടത്തിക്കൊടുത്ത പുരോഹിതന്‍ ഇയാള്‍ തന്നെയാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയും തമ്മില്‍ വാക്‌പോരും നടന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ട് ടാഗ് ചെയ്ത് സുഷമ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോടെ വിശദീകരണം ചോദിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ രാജ്യത്തെ ആഭ്യന്തരകാര്യമാണ് ഇതെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ തിരിച്ചടിച്ചു. പാക് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാക് ഹിന്ദുക്കള്‍ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി നിക്കാഹ് നടത്തുന്നത് പാകിസ്ഥാനില്‍ സാധാരണമാണ്.
Post Your Comments