Latest NewsJobs & VacanciesEducation & Career

സ്വാകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങളുമായി എംപ്ലോയ്ബിലിറ്റി സെന്റര്‍

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്ബിലിറ്റി സെന്ററില്‍ മാര്‍ച്ച് 28 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്‍സ് കണ്‍സല്‍ട്ടന്റ് (യോഗ്യത: പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ), സീനിയര്‍ സെയില്‍സ് കണ്‍സല്‍ട്ടന്റ് (യോഗ്യത: പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ, ഒരു വര്‍ഷ തൊഴില്‍ പരിചയം), സെയില്‍സ് റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത: പ്ലസ് ടു/ഡിഗ്രി/ ഡിപ്ലോമ, രണ്ട് വര്‍ഷ തൊഴില്‍ പരിചയം), സ്റ്റോര്‍ മാനേജര്‍ (യോഗ്യത: എം.ബി.എ) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്രായപരിധി: 35 വയസ്സ്. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 28ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 – 2370178

shortlink

Related Articles

Post Your Comments

Related Articles


Back to top button