Latest NewsIndia

ഐസിയുവിലെ രോഗിയെ ഡോക്ടറും സംഘവും ചേര്‍ന്ന് പീഡിപ്പിച്ചു

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 29 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ലക്നൗ: ഐസിയുവില്‍ പ്രവേശിപ്പിച്ച ഗോഗിയെ മയങ്ങാനുള്ള ഇഞ്ചക്ഷന്‍ നല്‍കി ഡോക്ടറും സംഘവും ക്രൂര ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലാണ് അതിദാരുണമായ സംഭവം നടന്നത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുപിയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ച യുവതിയെ മയക്കി കിടത്തി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 29 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തചുടര്‍ന്ന് ഉച്ചയോടെ ഇവരെ ഐ സിയുവിലേക്ക് മാറ്റുകയായിരുന്നു, അതിനു ശേഷം നഴ്സിന്റെ സഹായത്തോടെ മയങ്ങാനുള്ള ഇഞ്ചെക്ഷന്‍ നല്‍കി ഡെക്ടറും സംഘവും യുവതിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി.

യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ നിയാസ്, അശോക് മാലിക് ഷബാദ്, സഹായിച്ച നേഴ്സ് ലക്ഷ്മി എന്നിവര്‍ക്കെതിരെ കേസെടുത്തു. അതേസമയം പ്രതികളിലൊരാള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button