ന്യൂഡല്‍ഹി: ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഭീകരസംഘടനകളായ ഐഎസും അല്ക്വയ്ദയുമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു.
Post Your Comments