വസ്ത്രം കഴുകുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

കൊല്ലം: വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം പശുപാലന്‍റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്.  വീട്ടുമുറ്റത്ത് തുണി അലക്കുന്നതിന് ഇടയിലാണ് സംഭവം. കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യതാപമേറ്റത്. കുമിളകള്‍ വരികയും തുടര്‍ന്ന് പൊട്ടി അസഹനീയമായ വേദന വരികയും ചെയ്തതിനെ തുടര്‍ന്ന് പ്രാണികള്‍ കടിച്ചതാകും എന്ന് വിചാരിച്ചാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയില്‍ സൂര്യതാചപമേറ്റതാണെന്ന് കണ്ടെത്തി.

ഇതുവരെ 12 പേര്‍ക്കാണ് ജില്ലയില്‍ സൂര്യതാപമേറ്റത്. കൊല്ലം ജില്ലയില്‍ ഇനിയുളള ദിവസങ്ങളില്‍ ചൂടേറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് .

Share
Leave a Comment