യൗവ്വനത്തിൽ തികഞ്ഞ കമ്യൂണിസ്റ്റ് സഹയാത്രികൻ ആയിരുന്നിട്ടും താൻ കെ സുരേന്ദ്രന് വോട്ട് ചെയ്യുമെന്ന പ്രസ്താവനയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി ഫോട്ടോഗ്രാഫറായ സക്കറിയ പൊൻകുന്നം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിന്നെ പോലെ നിന്റെ അയൽപക്കത്തെ ക്രിസ്ത്യാനിയെ മാത്രം സ്നേഹിക്കുക എന്നല്ല യേശു പഠിപ്പിച്ചത്. അതു കൊണ്ട് ശബരിമല വിഷയത്തിൽ എന്റെ അയൽപക്കതുള്ള ഹിന്ദു സഹോദരന്റെവേദന എന്റെയും വേദനയാണെന്നും അതിശക്തമായി വിശ്വാസികൾക്ക് വേണ്ടി നിലകൊണ്ട , പോലീസിന്റെ നികൃഷ്ട്രമായ പെരുമാറ്റങ്ങൾക്ക് വിധേയനായ, കള്ളക്കേസുകളിൽ കുടുക്കി പൊതുജീവിതം ഇല്ലാതാക്കാൻ ഭരണകൂടം
ശ്രമിച്ച K സുരേന്ദ്രനെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
എന്റെ വോട്ട് K സുരേന്ദ്രന് എന്ന് തെളിച്ചെഴുതിയതിൽ കുറെ പേർനെറ്റി ചുളിച്ചു.
മുഖം കറുപ്പിച്ചു’ എന്തൊക്കെയോ പിറുപിറുത്തു.
ആയിക്കോട്ടെ, എന്റെ ജീവിതം എന്നും നിലപാടുകളിൽ ഉറച്ച് നിന്ന് തന്നെ
ആയിരുന്നു’16–മത്തെ വയസ്സിൽ
സ്വന്തമായി
അദ്ധ്വാനിച്ച്
ജീവിക്കാൻ ഉള്ള
ആഗ്രഹത്തിൽ ആണ്
ഫോട്ടോഗ്രാഫി എന്ന
ഈ മേഖലയിൽ
എത്തിപ്പെട്ടത്.
അത് ശരിയായ
ഒരു നിലപാട്
ആയിരുന്നു എന്ന്
44 വർഷം കൊണ്ട്
കാലം തെളിയിച്ചു.
എന്റെ യൗവ്വനത്തിൽ
ഞാൻ തികഞ്ഞ
കമ്യൂണിസ്റ്റ് സഹയാത്രികൻ
ആയിരുന്നു.
എന്റെ വോട്ടുകൾ
ഒരു പഞ്ചായത്ത്
ഇലക്ഷന് പോലും
ഞാൻ മറ്റാർക്കും
ചെയ്തിട്ടില്ല.
എന്നെ വിമർശിക്കാൻ
ഇറങ്ങി തിരിച്ചിരിക്കുന്ന
കുട്ടി സഖാക്കളുടെ
അറിവിന്.-
എന്റെ കുടുംബ വീടിരിക്കുന്ന
ചിറക്കടവ് വാളക്കയം
പ്രദേശത്ത്,98 ശതമാനം
കത്തോലിക്കർ തന്നെയുള്ള
ആമേഖലയിൽ
അന്ന് ഒറ്റ ക്രിസ്ത്യാനി പോലും
കമ്യൂണിസ്റ്റ് പാർട്ടി യോട്
അനുഭാവം പോലു
കാണിക്കാത്ത ആ കാലഘട്ടത്തിൽ
ഇന്നത്തെ CPI സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ
ഇടതു സ്ഥാനാർത്ഥിയായി
വാഴൂരിൽ ഇറങ്ങുമ്പോൾ
ആ ക്രിസ്റ്റ്യാനികളുടെ എല്ലാം
മുന്നിൽ ചെങ്കൊടി പൊക്കി,
അരിവാൾ നെൽക്കാതിരിൽ
വോട്ട് ചെയ്യാൻ ബാനർ
എഴുതി കെട്ടിയ ഒരു നിലപാട്
ആ കാലഘട്ടത്തിൽ എനിക്
ഉണ്ടായിരുന്നു.
ആരുടെയും മുഖം നോക്കിയിട്ടില്ല.
സുരേഷ് കുറുപ്പ്
ആദ്യമായി കോട്ടയം
പാർലമെന്റ് മണ്ഡലത്തിൽ
മത്സരിക്കാൻ ഇറങ്ങുമ്പോൾ
അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം
ഉള്ള ബാനർ കൊണ്ട്
ആ പ്രദേശം നിറച്ച
ഒരു നിലപാട് എനിക്ക്
ഉണ്ടായിരുന്നു.
ആരുടെയും മുഖം നോക്കിയില്ല.
ആനിലപാടുകൾ തീരെ
ഇല്ലാതായത്
മഹത്തായ കമ്യൂണിസ്റ്റ് പ്രസ്ഥാനം
കഴിഞ്ഞ കുറെ വർഷങ്ങളായി
കണ്ണൂർ ലോബി യുടെ
നേതൃത്വത്തിൽ വെറും
”കണ്ണൂരിസ്റ്റ് ”
പ്രസ്ഥാനമായി മാറ്റിയപ്പോൾ
മുതലാണ്.
സഖാവ് TP ചന്ദ്രശേഖരൻ
എന്ന തികഞ്ഞ കമ്യൂണിസ്റ്റ്
കാരനെ ഒരു കാരണവുമില്ലാതെ
പച്ചക്ക് വെട്ടി അരിഞ്ഞപ്പോൾ
എനിക്ക് നിലപാടുകൾ മാറി.
ഈ മഹാപ്രസ്ഥാനം
ഇന്ന് കേരള രാഷ്ട്രീയത്തെ
ക്രിമിനൽവൽക്കരിക്കയാണ്.
കേരളം വരും നാളുകളിൽ
അത് മനസ്സിലാക്കും.
പക്ഷേ താമസിച്ചു പോകും.
ഇനി എന്തുകൊണ്ട്
സുരേന്ദ്രൻ?
കഴിഞ്ഞ നാളുകളിൽ
കേരളത്തെ
അസമാധാനത്തിന്റെ
മുൾമുനയിൽ എത്തിച്ച
ശബരിമല വിഷയത്തിൽ
എനിക്ക് ഒരു നിലപാട്
ഉണ്ടായിരുന്നു.
ആ നാളുകളിൽ
ഞാൻ അത് പരസ്യമായി
എന്റെ FB യിൽ
ഇട്ടിട്ടുമുണ്ട്.
അതിന്റെ പേരിലും
ഞാൻ ധാരാളം തെറി പിടിച്ചു.
കുറെ സഖാക്കൾ
എന്നെ unfriend ചെയ്തു.
ചെയ്യട്ടെ.
ഒരു ക്രിസ്ത്യാനിയായ
എനിക്ക് എന്താണ്
വാസ്തവത്തിൽ
ശബരിമല വിഷയത്തിൽ
ഇത്ര താൽപര്യം.?
എനിക്ക് എന്റെ കാര്യം നോക്കി
നടന്നാൽ പോരെ?
ക്രിസ്തീയ വിശ്വാസം വച്ച്
നോക്കിയാൽ അത്
വെറും ഒരു വിഗ്രഹം
സംബന്ധമായ വിഷയം
പക്ഷേ,
ഞാൻ വിശ്വസിക്കുന്ന
ഞാൻ അനുഭവിച്ച്
അറിഞ്ഞ യേശുക്രിസ്തു
ഈ സമൂഹത്തിലെ
സകല അനിതിക്കുമെതിരെ
അധർമ്മത്തിനെതിരെ
ചാട്ടവാർ എടുത്തിട്ടുണ്ട്.
പ്രതികരിച്ചിട്ടുണ്ട്.
നിന്നെ പോലെ നിന്റെ
അയൽക്കാരനെ സ്നേഹിക്കുക
എന്ന് യേശു പഠിപ്പിച്ചു.:
അന്ന് അനേക ജാതികളും
വംശങ്ങളും
ഗോത്രങ്ങളം ഉണ്ടായിരുന്നു.
അവിടെ
നിന്നെ പോലെ നിന്റെ
അയൽപക്കത്തെ ക്രിസ്ത്യാനിയെ
മാത്രം സ്നേഹിക്കുക എന്നല്ല
യേശു പഠിപ്പിച്ചത്.
അതു കൊണ്ട്
ശബരിമല വിഷയത്തിൽ
എന്റെ അയൽപക്കതുള്ള
ഹിന്ദു സഹോദരന്റെ
വേദന എന്റെയും വേദന
ആണ്.
ഒരു കോടതി വിധിയുടെ മറവിൽ
ഇവിടുത്തെ നിരീശ്വര ഭരണകൂടം
(നിരിശ്വരത്വം ഹിന്ദുക്കളുടെ
കാര്യത്തിൽ മാത്രമേയുള്ളു. അതാണ്
കപട മതേതര വാദം.)
ശബരിമലയിൽ കാട്ടി കൂട്ടിയ
വിക്രിയകൾ എന്തെല്ലാമെന്ന്
ഞാൻ എഴുതേണ്ടതില്ല.
അതേ ശബരിമലയിൽ
കഴിഞ്ഞ പത്തു ദിവസം
നട തുറന്ന് ഉത്സവം നടന്നു.
കോടതി വിധി അവിടെ ഉണ്ട്.
സർക്കാർ ഇവിടെ ഉണ്ട്.
അതേ പോലീസ് ഇവിടെ ഉണ്ട്.
സ്ത്രീകളും ഇവിടെ ഉണ്ട്.
ഒന്നിനും മാറ്റമില്ല
എന്തെ സ്ത്രീകളെ
തള്ളിക്കയറ്റാൻ
പോലീസ് അകമ്പടിയോടെ
144 പ്രഖ്യാപിച്ച്
ശ്രമിക്കാത്തത്?
എന്തെന്ന് അയ്യപ്പദർശനത്തിന്
മുട്ടി നിൽകുന്ന സ്ത്രീകൾ
ഇല്ലാതെ പോയത്?
അപ്പോൾ
അന്ന് അവിടെ വിധി നടപ്പാക്കാൻ
എന്ന പേരിൽ കാട്ടി കുട്ടിയ
പേക്കൂത്തുകൾ എന്തായിരുന്നു.?
ഹൈന്ദവ ആചാര
വിശ്വാസങ്ങളെ താറടിക്കാൻ
നടത്തിയ, ആ കോലഹലങ്ങളിൽ
അതിശക്തമായി
വിശ്വാസികൾക്ക് വേണ്ടി
നിലകൊണ്ട ,
പോലീസിന്റെ നികൃഷ്ട്രമായ
പെരുമാറ്റങ്ങൾക്ക്
വിധേയനായ, കള്ളക്കേസുകളിൽ
കുടുക്കി പൊതുജീവിതം
ഇല്ലാതാക്കാൻ ഭരണകൂടം
ശ്രമിച്ച
K സുരേന്ദ്രൻ എന്ന
ചെറുപ്പക്കാരനായ രാഷ്ടീയ നേതാവിനെ
ഞാൻ ബഹുമാനിക്കുന്നു.
രാഷ്ട്രീയ പ്രവർത്തനം
ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണ്.
കള്ളക്കേസുകളിൽ കുടുക്കി
ചിലരെ പൊതുരംഗത്തു നിന്ന്
ഇല്ലാതാക്കാൻ ശ്രമിക്കുന്നതും
ഫാസിസമാണ്.
കേരള രാഷ്ടീയത്തിൽ ഇന്ന്
കാസർകോട് മുതൽ
തിരുവനന്തപുരം വരെ
ഏതു മണ്ഡലത്തിലും
സുരേന്ദ്രൻ സ്വീകാര്യനാണ്.
അതാണ്
” ഉള്ളി”യുടെ ഗുണം’
ഉള്ളി ഇല്ലാതെ ഒരു വീട്ടിലും
ഒന്നിനും രുചി ഉണ്ടാകില്ല എന്ന്
എതിരാളികൾ മനസ്സിലാക്കുക.
ചില ട്രോളുകൾ
ദൈവം അനുഗ്രഹമാക്കി മാറ്റും.
പത്തനംതിട്ടയിൽ
അത്ഭുതങ്ങൾ സൃഷ്ടിക്കാൻ
K സുരേന്ദ്രനെ
ദൈവം അനുഗ്രഹിക്കട്ടെ.
Post Your Comments