പാലക്കാട് : രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതിനെ പരിഹസിച്ച് ജലീൽ ഇട്ട ട്രോൾ പോസ്റ്റിട്ട മന്ത്രി ഡോക്ടർ കെ.ടി ജലീലിനെതിരെ വിമർശനവുമായി വിടി ബൽറാം എംഎൽഎ. “വംശീയാധീക്ഷേപം നിറഞ്ഞ പോസ്റ്റ് കേരളത്തിലെ ഇത്രയും വിദ്യാസമ്പന്നനായ ഒരു മന്ത്രിയിൽ നിന്നും പ്രതീക്ഷിച്ചില്ല. ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ കെ.ടി ജലീൽ, അപലപിക്കുന്നുവെന്നു വിടി ബൽറാം വിമർശിച്ചു.
പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷൻ മൽസരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു കെ.ടി. ജലീലിന്റെ പോസ്റ്റ്.
Post Your Comments