KeralaLatest News

യാത്രക്കാരെ വലച്ച് ട്രെയിന്‍ ഗതാഗത നിയന്ത്രണം

ആറ് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി : മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്ന യാത്രക്കാരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകള്‍ റദ്ദാക്കി. കുറുപ്പന്തറ ഏറ്റുമാനൂര്‍ രണ്ടാം റെയില്‍പാത 31ന് തുറക്കും. ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായുള്ള സിഗ്‌നലിങ് ജോലികള്‍ക്കായി കോട്ടയം റൂട്ടില്‍ 7 ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കന്യാകുമാരി മുംബൈ സിഎസ്ടി ജയന്തി എക്‌സ്പ്രസ്, ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവ 27 മുതല്‍ 31 വരെയും കോര്‍ബ തിരുവനന്തപുരം എക്‌സ്പ്രസ് 25, 29 തീയതികളിലും ആലപ്പുഴ വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍ മംഗളൂരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്, തിരുവനന്തപുരം ന്യൂഡല്‍ഹി കേരള, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ 31ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും.

ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 25 മുതല്‍ 30 വരെ കോട്ടയം സ്റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. 25 മുതല്‍ 31 വരെ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് 50 മിനിറ്റും 25, 26 തീയതികളില്‍ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 1 മണിക്കൂറും കുറുപ്പന്തറയില്‍ പിടിച്ചിടും.28 മുതല്‍ 31 വരെയുളള തീയതികളില്‍ 5 പ്രതിവാര ട്രെയിനുകള്‍ 30 മിനിറ്റോളം കോട്ടയം റൂട്ടില്‍ പിടിച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button