മുംബൈ: വാസ്തു പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലോട്ടറിയടിച്ചു കിട്ടിയ കോടികൾ വിലമതിക്കുന്ന ഫ്ളാറ്റ് വേണ്ടെന്നു വച്ച് ശിവസേന പ്രവര്ത്തകന്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ശിവസേനാ ശാഖയുടെ തലവനായ വിനോദ് ഷിർക്കെയാണ് വാസ്തുവിന്റെ പേരില്‍ കൈവന്ന മഹാഭാഗ്യം വേണ്ടെന്നു വച്ചത്.
2018 ഡിസംബറില്‍ മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) ലോട്ടറി നറുക്കെടുപ്പിലാണ് 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന രണ്ടു ഫ്ളാറ്റുകള്‍ ഷിർക്കെയ്ക്ക് ലഭിക്കുന്നത്. വിജയിക്കുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന രണ്ടു ഫ്ളാറ്റുകളാണ് ഇയാൾക്കു സമ്മാനമായി ലഭിച്ചത്.
വിറ്റുപോകുന്ന ഏറ്റവും വിലകൂടിയ ഫ്ളാറ്റുകളാണ് ഷിര്‍ക്കെയ്ക്കു ലഭിച്ചത്. ഇതില്‍ ഏഥെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെങ്കിലും വാസ്തു പ്രശ്നം ചൂണ്ടിക്കാട്ടി ഇതിൽ വിലകൂടിയ ഫ്ളാറ്റ് ഏറ്റെടുക്കാൻ ഷിർക്കെ തയ്യാറായില്ല. വാസ്തു ഉപദേശകന്റെ നിർദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ഷിർക്കെ വ്യക്തമാക്കി.
Post Your Comments