Latest NewsIndia

അരവിന്ദ് കെജ്‌രിവാള്‍ പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപണം

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന്‍ അലഖ് അലോക് ശ്രീവാസ്ത. ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂല്‍ സ്വസ്ഥിക ചിഹ്നത്തിന് പിറകെ അടിക്കാന്‍ ഓടുന്നതായി ചിത്രീകരിച്ചുകൊണ്ടുള്ള കെജ്‌രിവാളിന്റെ ട്വീറ്റിനെതിരെയാണ് അലഖ് അലോക് ശ്രീവാസ്ത പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എ.എ.പി നടത്തുതെന്നാരോപിച്ച് ബിജെപി നേരത്തെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു.ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് പരാതി. എന്നാല്‍ നാസികളുടെ ചിഹ്നമാണ് ഉപയോഗിച്ചതെന്നും സ്വസ്തിക ചിഹ്നമല്ലെന്നുമാണ് എ.എ.പിയുടെ വിശദീകരണം. നേരത്തെ ബി.ജെ.പിയുടെ വീടു കയറിയുള്ള പ്രചാരണത്തെ കളിയാക്കാന്‍ എ.എ.പി സ്ഥാനാര്‍ത്ഥി രാഘവ് ഛദ്ദ പശുവിന്റെയും കിടാവിന്റെയും ചിത്രം പോസ്റ്റു ചെയ്തതും വിവാദമായിരുന്നു.അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള മുഖ്യമന്ത്രിയാണ് 1.56 കോടി ഫോളോവേഴ്‌സാണ് കെജ്‌രിവാളിനുള്ളത്. കെജ്‌രിവാള്‍ 2011 ലാണ് ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button