കോട്ടയം : വീട്ടുവളപ്പില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിനു സമീപം വാഴക്കാലായില്‍ ചിന്നമ്മ ജോസഫിന്റെ(80) മൃതദേഹമാണു വീടിനു മുന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരും മകന്‍ ബിനുവും മാത്രമാണ് വീട്ടിലുള്ളത്.
അമ്മയുടെ മൃതദേഹം കണ്ട് ബിനു പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്ത് എത്തി. 10.45 ഓടെ വീടിനു പുറത്ത് എത്തിയപ്പോള്‍ അമ്മയെ കണ്ടില്ല, തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയതെന്നാണ് ബിനുവിന്റെ മൊഴി. മൃതദേഹത്തിലെ വസ്ത്രം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തലമുടിയും പുര്‍ണമായും കത്തിയിട്ടുണ്ട്. തീ കത്തി മുഖം വികൃതമായിട്ടുണ്ട്. പുരയിടത്തിലെ വാഴയും പുല്ലും കത്തിയതായും കണ്ടെത്തി.
Post Your Comments