മാച്ച് റഫറിമാര്‍ക്ക് നേരെ അസഭ്യം പറഞ്ഞതിന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വിലക്കിന് സാധ്യത. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പിഎസ്ജിയുടെ മത്സരത്തില്‍ മാച്ച് റഫറിമാര്‍ക്ക് നേരെയുള്ള നെയ്മറുടെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്
നെയ്മര്‍ തെറ്റുകാരനെന്ന് യുവേഫയുടെ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. നെയ്മര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ യുവേഫയുടെ അച്ചടക്ക സമിതിയാണ് തീരുമാനമെടുക്കേണ്ടത്. തിയതി തീരുമാനിച്ചിട്ടില്ലെങ്കിലും വിഷയത്തില്‍ സമിതി ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുവദിച്ചൊരു പെനല്‍റ്റിയില്‍ രോഷം പ്രകടിപ്പിച്ചതാണ് നെയ്മറിന് വിനയായത്.
പരിക്കേറ്റ നെയ്മര്‍ കളിച്ചിരുന്നില്ലെങ്കിലും സ്റ്റേഡിയത്തിലുണ്ടായിരുന്നു. വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്)സിസ്റ്റം മുഖേനയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് റഫറി പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു നെയ്മറിന്റെ അസഭ്യവാക്കുകള്‍.യുവേഫയുടെ അച്ചടക്ക സമിതി അടുത്ത ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നെയ്മറിനെ വിലക്കാനാണ് സാധ്യത.
Post Your Comments