ഡീസല്‍ മോഡൽ കാറുകളിൽ അടിമുടി മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. എന്‍ജിനൊപ്പം ഗിയര്‍ബോക്സിലും കമ്പനി മാറ്റം വരുത്തും. ഇതിന്റെ ഭാഗമായി പുതിയ സിയാസില്‍ ആറ് സ്പീഡ് മാനുവന്‍ ഗിയര്‍ബോക്സ് കമ്പനി നൽകുമെന്നാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് ആറ് സ്പീഡ് ഗിയര്‍ബോക്സ് മാരുതി വാഹനങ്ങളില്‍ ഉൾപ്പെടുത്തുന്നത്.
DDiS 225 എന്ന് പേരു നൽകിയിരിക്കുന്ന ബിഎസ്-6 നിലവാരത്തിലുള്ള പുതിയ 1.5 ലിറ്റര്‍ എൻജിൻ 95.17 പിഎസ് പവറും 225 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എന്‍ജിനിൽ ലഭിക്കില്ല. അതിനാൽ 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കിയിരുന്ന വാഹനത്തില്‍ 26.82 ഇന്ധനക്ഷമത പ്രതീക്ഷിക്കാം.
Post Your Comments