Latest NewsKerala

കടയുടമസ്ഥതയില്‍ തര്‍ക്കം ;  ക്രൂരമര്‍ദ്ദനം ; പെരുമ്പാവൂര്‍ സ്വദേശി കൊല്ലപ്പെട്ടു

കൊച്ചി: കടയുടമസ്ഥതയുടെ പേരിലുളള തര്‍ക്കത്തെ തുടര്‍ന്ന് പെരുമ്പാവൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. . ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. മരിച്ച വ്യക്തിയുടെ സഹോദരിയുടെ രണ്ട് മക്കളും സുഹൃത്തും ചേര്‍ന്നാണ് പെരുമ്പാവൂരില്‍ പഴക്കട നടത്തുന്ന ബേബിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. പഴക്കടയുടെ ഉടമസ്ഥതയില്‍ തങ്കള്‍ക്കും അവകാശമുണ്ടെന്ന് ആവശ്യമുന്നയിച്ചെത്തിയ മേല്‍ പ്രതി ചാര്‍ത്തപ്പെട്ട സംഘം കടയിലെത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

സഹോദരിയുടെ മക്കളായ മിഥുന്‍ , നിഖില്‍ എന്നിവരും ഇവരുടെ സുഹൃത്തായ സുബിനുമാണ് പ്രതികള്‍. ഇതില്‍ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി രണ്ട് പ്രതികള്‍ ഒളിവിലാണ്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ബേബിയുടെ മകന്‍ ശ്യാമിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഒളിവിലുള്ള പ്രതികള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണെന്നും സിപിഎം അവരെ സഹായിക്കുന്നുവെന്നും ആരോപിച്ചു ബിജെപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button