ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. മ്യാൻമാറിലെ ന്യൂനപക്ഷ സമുദായമായ കച്ചിൻ സമുദായത്തിൽ ജനിക്കുന്ന പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവരുന്നത്. അവരെ വിലയ്ക്കു വാങ്ങുന്ന ചൈനീസ് ഭർത്താക്കന്മാരാണ് ഈ പെൺകുട്ടികളുടെ തലേവര നിർണയിക്കുന്നത്. ബർമയിലെയും ചൈനയിലെയും അധികാരികൾ ഈ അനീതിക്കു നേരെ കണ്ണടക്കുകയാണ്. ജോലി വാഗ്ദാനം ചെയ്ത് അതിർത്തി കടത്തപ്പെടുന്ന പെൺകുട്ടികളിൽ പലരും എത്തിപ്പെടുന്നത് ചൈനീസ് പുരുഷന്മാരുടെ കൈകളിലാണ്.
തന്നിൽ ഒരു കുഞ്ഞുണ്ടാകുന്നതുവരെ അവളെ അതിക്രൂരമായി ഇവർ മാനഭംഗം ചെയ്യും. ഞങ്ങൾക്കൊരു കുഞ്ഞിനെ തരൂ ഞങ്ങൾ നിന്നെ വെറുതെ വിടാം’ (Give Us a Baby and We’ll Let You Go) എന്ന പേരിൽ ഹ്യൂമൻ റൈറ്റ് വാച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ലൈംഗിക അടിമകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയുന്നതിങ്ങനെയാണ്;
‘കുഞ്ഞു ജനിച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ചൈനക്കാരനായ ഭർത്താവ് ജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ എനിക്കൊരു അവസരം തന്നു. എനിക്കു വേണമെങ്കിൽ എന്നെന്നേക്കുമായി വീട്ടിലേക്ക് മടങ്ങിപ്പോകാം, പക്ഷേ കുഞ്ഞിനെ എന്റെയൊപ്പം അയയ്ക്കില്ല’.എന്നെ വിറ്റത് എന്റെ ആന്റിയാണ്. അവരെന്നെ പറ്റിച്ച് പാട്ടിലാക്കിയാണ് കച്ചവടം ചെയ്തത്”. 17–ാം വയസ്സിൽ വിൽക്കപ്പെട്ട ഒരു ലൈംഗിക അടിമ ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് മനസ്സു തുറന്നതിങ്ങനെയാണ്. മൂന്നു വർഷം കൊണ്ട് നിരവധി ലൈംഗിക അടിമകളോട് അവർ അന്വേഷണത്തിന്റെ ഭാഗമായി സംസാരിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്. 40 ഓളം പേർ ഇതുവരെ രക്ഷപെട്ടിട്ടുണ്ട്.പക്ഷേ കുഞ്ഞുങ്ങളുമായുള്ള വൈകാരിക ബന്ധം മൂലം ആ ഊരാക്കുടുക്കിൽ നിന്ന് രക്ഷപെട്ടു പോരാൻ കഴിയാത്തവരും ഒരുപാടുണ്ട്.
Post Your Comments