News

2020 ഓടെ ക്ഷയരോഗ വിമുക്ത ജില്ലയായി കാസര്‍കോട് മാറുമെന്ന് ജില്ലാ കളക്ടര്‍

2020 ഓടെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ക്ഷയരോഗവിമുക്ത ജില്ലയായി കാസര്‍കോട് മാറണമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ലോകക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ ലോക ഒളിമ്പിംക്സ് താരം ഡോ. പി ടി ഉഷ മുഖ്യാതിഥിയായി. ക്ഷയരോഗമെന്നത് ആര്‍ക്കും ഏതുസമയത്തും വരാവുന്ന രോഗമാണ്. ഇതിനായി കൂടുതല്‍ മൂന്‍കരുതല്‍ എടുക്കാനും കൃത്യമായ ചികിത്സ കൈകൊള്ളാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ക്ഷയരോഗ നിയന്ത്രണ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും പി ടി ഉഷ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പി ദിനേഷ് കുമാര്‍ അധ്യക്ഷനായി. ഇറ്റ്സ് ടൈം… ക്ഷയരോഗം തുടച്ചുനീക്കുവാന്‍ സമയമായി, വായുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത എന്ന സന്ദേശമുണര്‍ത്തിയാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിനാചരണം സംഘടിപ്പിച്ചത്. ക്ഷയരോഗദിന പ്രതിജ്ഞ ഡോ പി ടി ഉഷ ചൊല്ലിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button