തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുന്നതില്‍ പ്രതികരിച്ച് ഇടതുപക്ഷം. വയനാട്ടില്‍ രാഹുലിനെ രാഷ്ട്രീയപരമായും സംഘടനാ പരമായും നേരിടുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അറിയിച്ചു.
അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നറിഞ്ഞ് ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച് ഓടുകയാണെന്നും ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചു പുലര്‍ത്തിയിരുന്ന പിണറായി വിജയന്റേയും ഇടത് മുന്നണിയുടേയും അവസരവാദ സമീപനമാണ് ഇതോടെ പുറത്ത് വന്നത്. സീതാറാം യച്ചൂരി മുന്നോട്ട് വച്ച മതേതര പ്ലാറ്റ് ഫോമിനെ പൊളിച്ച പിണറായി വിജയന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments