വയനാട്: വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനയിലാണ് വയനാട് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി ഒരുങ്ങുന്നത്. രാഹുല്‍ വയനാട് സീറ്റില്‍ മത്സിക്കുകയാണെങ്കില്‍ ബജെപി സീറ്റ് ഏറ്റെടുക്കും. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് ഇപ്പോള്‍ വയനാട് സീറ്റ് നല്‍കിയിരിക്കുന്നത്.
അതേസമയം വയനാട് സീറ്റില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം രാഹുലിന്റേതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ ആഗ്രഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments