ന്യൂഡല്‍ഹി•വീണ്ടും വിവാദത്തിന് തിരികൊളുത്തി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന. സോണിയ ഗാന്ധിയും ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരിയും ഒരേ ജോലി ചെയ്യുന്നവരും ഒരു ഒരേ സംസ്കരത്തില്‍പ്പെട്ടവരുമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി സപ്നയെ വിവാഹം കഴിക്കുന്നത് പരിഗണിക്കണമെന്നുമാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. സപ്ന അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എം.എല്‍.എയുടെ പരാമര്‍ശം.
കോണ്‍ഗസ് അധ്യക്ഷന്‍, തന്റെ അമ്മയെപ്പോലെ, ഹരിയാനക്കാരിയായ നര്‍ത്തകിയെ ഭാര്യയായി സ്വീകരിക്കണമെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു.
ഇറ്റലിയില്‍ രാഹുലിന്റെ അമ്മയും ഇതേജോലിയാണ് ചെയ്തിരുന്നത്. നിങ്ങളുടെ പിതാവ് സോണിയാജിയെ സ്വീകരിച്ചത് പോലെ, നിങ്ങളും സപ്നയെ സ്വീകരിക്കണം. ഇതിന്റെ ഏറ്റവും നല്ലവശം എന്തെന്നാല്‍ അമ്മയും മരുമകളും ഒരേ തൊഴിലും സംസ്കാരവും പങ്കിടുന്നവരാണെന്നതാണെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
അതേസമയം, താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും പ്രചരിപ്പിക്കുന്നത് പഴയ ഫോട്ടോയാണെന്നും വ്യക്തമാക്കി സപ്ന ചൗധരിയും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments