കൈതാള്‍•ഹരിയാനയിലെ കൈതാള്‍ ജില്ലയില്‍ ഹിന്ദു, സിഖ് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഷംഷേര്‍ സിംഗ് പുനിയ എന്ന 54 കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കനത്ത പോലീസ് കാവലിലാണ് സംസ്കരിച്ചത്.
പരിക്കേറ്റവരെ ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചിലും പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലും കൈതാള്‍ സിവില്‍ ആശുപത്രിയുമായി പ്രവേശിപ്പിച്ചു.
ഇരുസമുദായങ്ങളുടെയും ആരാധാനാലയങ്ങളുടെ ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഒരു സമുദായം ഇരു ആരാധാനാലയങ്ങളെയും വേര്‍തിരിച്ച് മതില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത് മറ്റേ സമുദായാംഗങ്ങളെ ചൊടിപ്പിക്കുകയായിരുന്നു.
പേരറിയാവുന്ന 35 പേര്‍ക്കെതിരെയും മറ്റു 15 പേര്‍ക്കെതിരെയും കൊലപാതകം, കലാപമുണ്ടാക്കല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കൈതാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ 10 പേര്‍ സ്ത്രീകളാണ്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു.
Post Your Comments