തിരുവനന്തപുരം: ബിഎസ്യെദ്യൂരപ്പയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വിഎസ്അച്യുതാനന്ദന്‍. മുഖ്യമന്ത്രി ആകാന്‍ വേണ്ടി കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബിഎസ്യെദ്യൂരപ്പ കേന്ദ്രനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും 1800 കോടിരൂപ കോഴ നല്‍കിയെന്ന ആരോപണത്തിനെ രൂക്ഷവിമര്‍ശനവുമായി വിമര്‍ശിച്ച് വിഎസ്അച്യുതാനന്ദന്‍ രംഗത്തെത്തി.
മറ്റ് ചൗക്കീദാര്‍മാര്‍ക്ക് 1800 കോടി രൂപ കൊടുത്തെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് യെദ്യൂരപ്പ എത്ര കോടി സമ്പാദിച്ച് കാണുമെന്ന് വി.എസ് ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അച്യുതാനന്ദന്റെ ഈ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓരോ ബിജെപി നേതാവും സ്വയം കുറ്റസമ്മതം നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ഞാനും ചൗക്കീദാര്‍’ എന്നാണ് മുദ്രാവാക്യം. ഒരു ജാതിപ്പേര് പോലെ, സ്വയം കള്ളനെന്ന് വിളിച്ച് അഭിമാനിക്കുന്നതിനിടയിലാണ്, 2009-ല്‍ ‘ചൗക്കീദാര്‍’ യെദ്യൂരപ്പ മറ്റു ബിജെപി ‘ചൗക്കീദാര്‍മാര്‍ക്ക്’ കൈക്കൂലിയായി നല്‍കിയത് 1800 കോടി രൂപയാണ് എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അങ്ങനെയെങ്കില്‍ ‘ചൗക്കീദാര്‍’ യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് എത്രകോടി രൂപ അഴിമതിയിലൂടെ സമ്പാദിച്ചുകാണും
Post Your Comments