KeralaLatest News

ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർക്ക് നിർദേശങ്ങളുമായി കേരള പോലീസ്

ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർക്ക് നിർദേശങ്ങളുമായി കേരള പോലീസ്. ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു രജിസ്‌ട്രേഷൻ നടത്തിയിരിക്കണമെന്നും 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഡ്രോൺ ക്യാമറകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം;
തന്ത്രപ്രധാന സ്ഥലങ്ങളിൽ കർശന നിയന്ത്രണം

ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു രജിസ്‌ട്രേഷൻ നടത്തിയിരിക്കണം. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല.

നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ കുഞ്ഞൻ വിമാനങ്ങൾക്കും വ്യോമയാന ഡയറക്ടറേറ്റ് (DGCA) നൽകുന്ന പെർമിറ്റും (അൺമാന്ഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർ പെർമിറ്റ് -UAOP ) വ്യക്തിഗത തിരിച്ചറിയൽ നമ്പരും (UIN) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ.

പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ല.

കൂടുതൽ വിവരങ്ങൾക്ക് ഈ വിഷയത്തിൽ പേജിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്ന വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.https://www.facebook.com/keralapolice/videos/264511760864724/

shortlink

Related Articles

Post Your Comments

Related Articles


Back to top button