Latest NewsKerala

ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയില്ല: അധ്യാപകര്‍ക്ക് നോട്ടീസ്

ജോലിയുടെ ഭാഗമെന്നനിലയില്‍ ഉത്തരക്കടലാസ് പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതാണ്

തേഞ്ഞിപ്പലം: ആറ് അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ തിരിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. അധ്യാപകര്‍ക്ക് സര്‍വകലാശാല മെമ്മോ അയക്കും. തൃശ്ശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ അധ്യാപകര്‍ക്കെതിതെയാണ് നടപടി.

ദീപ നിശാന്ത്, ഡോ. എം.ആര്‍. രാജേഷ്, പ്രിയ വര്‍ഗീസ്, ടി.കെ. കലമോള്‍, പ്രില്ലി റാഫേല്‍, എസ്. ഗിരീഷ്‌കുമാര്‍ എന്നീ അധ്യാപകരാണ് മൂല്യ നിര്‍ണയം നടത്തുന്നതില്‍ നിസ്സഹകരിച്ചത്. ഇവര്‍ക്ക് 165 വീതം ഉത്തരക്കടലാസ് നല്‍കിയെങ്കിലും 35 എണ്ണം വീതം മാത്രമേ മൂല്യനിര്‍ണയം നടത്തിയുള്ളൂ.

ജോലിയുടെ ഭാഗമെന്നനിലയില്‍ ഉത്തരക്കടലാസ് പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. ക്യാമ്പിലെത്തുന്ന അധ്യാപകരുടെ എണ്ണമനുസരിച്ചാണ് ഇവ വിഭജിച്ചുനല്‍കും. പ്രതിഫലം ഇല്ലാതെ പരിശോധിക്കേണ്ടുന്ന എണ്ണം മാത്രം നോക്കി ബാക്കി ഇവര്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ രണ്ടാം സെമസ്റ്റര്‍ ബിരുദത്തിന്റെ ഫല പ്രഖ്യാപനം വൈകുകയാണ്. 1500 ഓളം ഉത്തരക്കടലാസുകളാണ് പരിശോധനയ്ക്കായി ബാക്കിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button