KeralaLatest News

രാഹുലിനായി പിന്മാറിയെന്ന് ടി സിദ്ദിഖ്

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് മണ്ഡലത്തില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയാകാന്‍ ധാരണയായ ടി സിദ്ദിഖ്. രാഹുലിനായി പിന്മാറുമെന്നും അദ്ദേഹം വയനാട്ടില്‍ മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാന്‍ ഇതിനേക്കാള്‍ വലിയൊരു അഭിമാനം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഭിക്കില്ലെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. ഒരുപാട് വികസന ഭൂപ്രദേശങ്ങളിലേയ്ക്ക് കടന്നു പോകേണ്ട പ്രദേശമാണ് വയനാട് പാര്‍ലമെന്റ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്തവികസന സാധ്യതകള്‍ തുറക്കാനുള്ള ഇടമായി മാറും എന്ന കാര്യത്തില്‍ സംഘയമില്ല. രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button