കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകാനുള്ള നിയമന ശുപാര്‍ശ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു വീണ്ടും സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നമ്പി നാരായണന്‍ നല്‍കിയ നഷ്ടപരിഹാരക്കേസ്‌സെന്‍കുമാറിനെതിരെ സബ് കോടതിയിലുള്ളതിനാല്‍ ഈ ഘട്ടത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്.
കേസ് നിലവിലുള്ള സാഹചര്യത്തില്‍, കേസിന്റെ ഫലമറിയും മുന്‍പു ശുപാര്‍ശ സമര്‍പ്പിക്കണമെന്നു ഹര്‍ജിക്കാരന്‍ വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. കേസുകളുടെ അന്തിമ തീര്‍പ്പിനുശേഷം ഫയല്‍ വീണ്ടും സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായി സര്‍ക്കാര്‍ അറിയിച്ചു. നിയമനക്കാര്യം തീരുമാനിച്ചു നടപടിയെടുക്കേണ്ടതു സംസ്ഥാനമാണെന്നും ചട്ടപ്രകാരം ശുപാര്‍ശ ലഭിച്ചാല്‍ അതിന്മേല്‍ നടപടിക്കുള്ള പരിമിത അധികാരം മാത്രമാണു തങ്ങള്‍ക്കുള്ളതെന്നും കേന്ദ്രം അറിയിച്ചിരുന്നു.
Post Your Comments