Latest NewsKerala

വരും ദിവസങ്ങളിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയര്‍ന്നേക്കും

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. വരും ദിവസങ്ങളിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്.

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയര്‍ന്നേക്കും. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി വരെയാണ് ചൂടിന്റെ കാഠിന്യമേറുക. 25, 26 തീയതികളില്‍ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം.

പ്രളയത്തിന് ശേഷം അതികഠിനമായ ചൂടാണ് കേരളത്തിലെ ജനങ്ങൾ നേരിട്ടുക്കൊണ്ടിരിക്കുന്നത്. സമതല പ്രദേശത്ത് രണ്ട് ദിവസം തുടര്‍ച്ചയായി 40 ഡിഗ്രി ചൂടുണ്ടാകണം. തീരപ്രദേശത്ത് 37 ഡിഗ്രിയും മലയോരത്ത് 30 ഡിഗ്രിയുമാണ് മാനദണ്ഡം. ചൂടു കൂടുന്ന സ്ഥലങ്ങളില്‍ ശരാശരിയില്‍ നിന്നുള്ള വ്യതിയാനം 4.5 ഡിഗ്രി മുതല്‍ 6.4 വരെയായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button