ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
1997-ല്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റീസ് ഘോഷ്, 2013-ലാണ് സുപ്രീം കോടതിയല്‍ നിയമിക്കപ്പെട്ടത്.ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റീസായിരിക്കെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലലെ അഴിമതിക്കേസില്‍ ശിക്ഷിച്ചത് ഇദ്ദേഹമാണ്.
നാലു മുന്‍ ഹൈക്കോടതി ജഡ്ജിമാരും നാലു മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരും ലോക്പാല്‍ പാനലിലുള്ളത്. ഇതില്‍
ഒരു വനിതാ ജഡ്ജി ഉള്‍പ്പെടും.
Post Your Comments