KeralaLatest News

എന്തൊരു ചൂട് ! മറക്കരുത്…പറവകള്‍ക്കും ദാഹിക്കുന്നുണ്ട് ; ഇത്തിരി വെളളം അവറ്റകള്‍ക്കും കരുതൂ….

മീ നമാസത്തിലെ സൂര്യന്‍ ഇത്തിരി കട്ടിയാണ്.. നമ്മള്‍ മനുഷ്യര്‍ക്ക് പോലും പിടിച്ച് നില്‍ക്കാനാവുന്നില്ല.. അപ്പോള്‍ പിന്നെ പറവുകളുടെ കാര്യം പറയണോ.. കാട്ടുരുവികളിലെ നീരുറവകള്‍ വരെ വേനലില്‍ വറ്റിവരണ്ടു. പറവകള്‍ക്ക് ഇത്തിരി ദാഹജലം നുകരാന്‍ ഇടമില്ല. അതുകൊണ്ട് മനുഷ്യരായ നമ്മള്‍ അവറ്റകളെ കെെവെടിയരുത്. ആ ജീവജാലങ്ങള്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ നമ്മുക്ക് നിലനില്‍പ്പുളളൂ എന്ന് ഓര്‍മ്മ വേണം. കൊക്ക് നനക്കാന്‍ വെളളത്തിനായി അവ അലയുമ്പോള്‍ ഇത്തിരി വെളളം പകരണം. അതിനായി വലിയ ശ്രമങ്ങളൊന്നും വേണ്ടതില്ല..

വീടിന്‍റെ പരിസരത്തോ അല്ലെങ്കില്‍ മരത്തിന്‍റെ ചില്ലകളിലോ ഒരു ചെറിയ പാത്രത്തില്‍ ജലം ശേഖരിച്ച് വെച്ചാല്‍ മതി. അവര്‍ വന്ന് കുടിച്ചുകൊളളും. പിന്നെ രണ്ട് ദിവസം കൂടുന്തോറും വെളളം മാറ്റാന്‍ മറക്കല്ലേ..ആ പണിയൊക്കെ വീട്ടിലെ കുട്ടി പട്ടാളത്തെ ഏല്‍പ്പിച്ചാല്‍ മതി..അവര്‍ ഇതൊക്കെ ഭംഗിയായി നിര്‍വ്വഹിച്ച് കൊളളും .,.അതിലൂടെ ജീവജാലങ്ങളെക്കുറിച്ച് അവര്‍ മനസിലാക്കട്ടേ.. ഈ പ്രകൃതിയിലെ നിഷ്കളങ്കരായ പ്രകൃതിയുടെ വരദാനങ്ങളായ പറവകളുമായി അവര്‍ കൂട്ടുകൂടട്ടേ.. കുട്ടികളാകാട്ടെ നല്ലൊരു മനസിന്‍റെ വറ്റാത്ത നീരുറവകള്‍ .

ഇന്ന് മാര്‍ച്ച് 22.. ലോക ജലദിനം കൂടിയാണ്.. ഈ അവസരത്തില്‍ നല്ലൊരു തീരുമാനം നിങ്ങളില്‍ നിന്നുണ്ടാകട്ടേ.. അതിലൂടെ നിങ്ങളുടെ കുട്ടികളും പഠിക്കട്ടേ പുതുപാഠങ്ങള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button