ലോ ക് സഭാ തെരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഓരോ പൗരന്മാരും തങ്ങളുടെ സമ്മതിദാന അവകാശം എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെക്കുന്ന കാര്യമാണ്. ചിലര്‍ മുന്‍ കാലങ്ങളിലെ വികസന നേട്ടങ്ങള്‍ വിലയിരുത്തി, ചിലര്‍ പാര്‍ട്ടി നോക്കി, ചിലര്‍ വ്യക്തികളേ നോക്കി മറ്റുചിലര്‍ ചിഹ്നം മാത്രം നോക്കിയും. എന്നാല്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുന്ന പാര്‍ട്ടി എങ്ങനെയായിരിക്കണമെന്ന് എന്‍ആര്‍ഐ മലയാളി സംരഭകനും ഹോളിവുഡ് സിനിമ ഡാം 999 ന്റെ സംവിധായകനുമായ സോഹന്‍ റോയ് പറയുന്നു.
ഗള്‍ഫ് നാടുകളിലെ സ്വദേശി വല്‍ക്കരണവും, മടങ്ങിയെത്തുന്നവര്‍ക്ക് നാട്ടില്‍ ജോലി, വ്യവസായം എന്നിവയില്‍ അവസരം ലഭിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സോഹന്‍ റോയ് തന്റെ കാഴ്ച്ചപ്പാടുകള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇലക്ഷന്‍ ഫലത്തിനു ശേഷം മാത്രമേ എന്‍ആര്‍ഐ സംരഭകര്‍ ഇന്ത്യയില്‍ പ്രൊജക്റ്റുകള്‍ പ്രഖ്യാപിക്കുകയുള്ളു. എന്നാല്‍ കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന താന്‍ അടക്കമുള്ള മലയാളികളേയും മറ്റുള്ളവരേയും ഒരുപോലെ പിറകോട്ട് വലിക്കുന്നത് ഹര്‍ത്താല്‍, നോക്കുകൂലി തുടങ്ങിയ രാഷ്ട്രീയ പാര്‍ടികളുടെ ഹീനമായ പ്രവര്‍ത്തികളാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ബിസിനസ്സ് സൗഹാര്‍ദമാണ് എന്നതും, കേരളം അങ്ങനേയല്ലാത്തതുകൊണ്ടുമാണ് മലയാളികള്‍ പോലും ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിക്കുന്നത്.
എന്നാല്‍ തന്റെ കമ്പനികളിലെല്ലാം ഇന്ത്യക്കാരാണ് ഏറേയും എന്ന് സോഹന്‍ റോയ് വ്യക്തമാക്കുന്നു. ഡോളറിനെതിരെ രൂപ തകര്‍ന്നടിയുന്നതിനേക്കുറിച്ച് സംസാരിക്കുന്ന നമ്മള്‍ ഓരോ ഹര്‍ത്താലും രൂപയെ എത്രത്തോളം തകര്‍ക്കുന്നൂവെന്ന വസ്തുത മനസ്സിലാക്കണമെന്നും, നാടിനെ നൂറ്റാണ്ടുകള്‍ പുറകോട്ടുകൊണ്ടുപോകുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചുതരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഒരു ഹര്‍ത്താല്‍ നിര്‍ത്തിയാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്രത്തോളം ശക്തമാകുമെന്നുള്ള കാഴ്ച്ചപ്പാട് രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണം. ഇവയെല്ലാം മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം രാഷ്ട്രീയ പാര്‍ടികള്‍ ഇലക്ഷനെ നേരീടേണ്ടതും, ഇത് മനസ്സിലാക്കിയായിരിക്കണം ജനങ്ങള്‍ ആരേ വിജയിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും സോഹന്‍ റോയ് പറഞ്ഞു.
Post Your Comments