Business

അവധിക്ക് ശേഷം ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ : ഹോളി അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയിൽ ഉണർവ്. . സെന്‍സെക്‌സ് 101 പോയിന്റ് ഉയര്‍ന്ന് 38487ലും നിഫ്റ്റി 32 പോയിന്റ് ഉയർന്നു 11553ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 948 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 541 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം എന്നിവ ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടിസിഎസ്, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഐഒസി, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button