ബെംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ നല്‍കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണ് നടപടി. ഫ്ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തിയാണ് പരാതിയുമായി കബണ്‍ പാര്‍ക്ക് പോലീസിനെ സമീപിച്ചത്.
മുന്‍കൂര്‍ അനുമതി നേടാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രകാശ് രാജ് മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ചിരുന്നു എന്നായിരുന്നു മൂര്‍ത്തിയുടെ പരാതി. മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിലായിരുന്നു പരിപാടി. ഇതില്‍ എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ പരിപാടിക്കിടെ പകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യര്‍ഥന നടത്തിയതിനെതിരെ മൂര്‍ത്തി പരാതി നല്‍കുകയായിരുന്നു. കൂടാതെ പ്രകാശ് രാജിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ചിലര്‍ അയക്കുകയും ചെയ്തിരുന്നു. പരിപാടി നടക്കുന്നിടത്തെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡാണ് താരത്തിനെതിരെ നടപടിയെടുത്തത്.
Post Your Comments