Latest NewsIndia

കര്‍ണാടകയില്‍ ഇനി ആറ് മാസത്തേക്ക് ‘ഒല’ വിളിക്കേണ്ട, വരില്ല

ബെംഗളൂരു :കര്‍ണാടകയില്‍ ഒല സര്‍വീസിന് ആറ് മാസത്തേക്ക് വിലക്ക്. ഗതഗാതവകുപ്പാണ് ആറ് മാസത്തേക്ക് ഒലയുടെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഇതോടെ സംസ്ഥാനത്തെ റോഡുകളില്‍ നിന്ന് ഒല ക്യാബുകള്‍ പൂര്‍ണമായും സര്‍വീസ് ഒഴിവാക്കണം. സംസ്ഥാനത്ത് അടുത്തിടെ നടപ്പാക്കിയ ഒല ബൈക്ക് സര്‍വീസിന് സര്‍ക്കാരില്‍ നിന്ന് കമ്പനി അനുമതി നേടാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് കടന്നത്.

കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്

ഈ വര്‍ഷമാദ്യം ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒലയുടെ ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണം നടത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് കര്‍ണാടക ഓണ്‍ ഡിമാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി അഗ്രഗേറ്റര്‍മാഴ്‌സ് റൂള്‍സ് സെക്ഷന്‍ 11 (1) പ്രകാരം നിയമലംഘനം നടത്തിയ കമ്പനനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമലംഘനം ചോദ്യം ചെയ്ത് ഒലക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button