കൊല്‍ക്കത്ത: നിപാ വൈറസ്, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പുകള്‍ രംഗത്ത് എത്തിയത്. ബംഗ്ലാദേശിലെ അതിര്;ത്തി ഗ്രാമത്തില്‍ അഞ്ച് പേര് മരണപ്പെട്ടത് നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ബംഗ്ലാദേശിലെ ബാലിയഗംഗി ഉപജില മേഖലയിലാണ് ഒരേ കുടുംബത്തിലെ അഞ്ച് പേര് പനി ബാധിച്ച് മരിച്ചത്. ഇവര്‍ മരിച്ചത് നിപ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും പശ്ചിമ ബംഗാളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കിയത്.
കഴിഞ്ഞ വര്‍ഷം മെയിലാണ് 17 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിലായിരുന്നു ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പടര്‍ന്നുപിടിച്ചത്.
Post Your Comments