ആലപ്പുഴ: താhനില ഇനിയും വർദ്ധിക്കും; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ 22 മുതൽ നാളെ വരെ ഉയരുവാൻ സാധ്യതയുണ്ട് എന്ന് സൂചിപ്പിച്ചിട്ടുള്ളതിനാൽ സൂര്യാഘാത സാധ്യതകൾ ഒഴിവാക്കണമെന്ന നിർദേശവുമായി ദുരന്തനിവാരണ അഥോറിറ്റി.
കൂാടതെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയ്യിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ്കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
സ്കൂൾ അധികൃതരും രക്ഷിതാക്കളും പരീക്ഷാക്കാലമായതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
Post Your Comments