KeralaLatest News

മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബെംഗുളൂരു: പത്മശ്രീ ജേതാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച വീഡിയോയും വാങ്ങിയ പണവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

പത്മശ്രീ ജേതാവായ ഡോ രമണ റാവുവിനെ ഭീഷണിപ്പെടുത്തിയാണ് കര്‍ണാടകയിലെ പബ്ലിക് ടിവിയിലെ മാധ്യമ പ്രവര്‍ത്തകനായ ഹേമന്ത്  കശ്യപ് അഞ്ചു ലക്ഷം രൂപ വാങ്ങിയത്. തുടര്‍ന്ന് രമണയുടെ കയ്യില്‍ നിന്നും രണ്ടാമതും  പണം വാങ്ങുന്നതിനായി ചൊവ്വാഴ്ച കശ്യപ് എത്തിയപ്പോള്‍ പോലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. അതേസമയം കേസില്‍ പ്രതികളായ മജ്ഞുനാഥ്, മുരളി എന്നിവര്‍ക്കു വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവരും സമയ ചാനലിലെ ജോലിക്കാരാണ്.

കശ്യപിന്റെ വീടും ബാങ്ക് അക്കൗണ്ടും സദാശിവനഗര്‍ പോലീസ് വ്യാഴ്ച പരിശോധിച്ചിരുന്നു. എന്നാല്‍ ഡോ രമനയുടെ കയ്യില്‍ നിന്നും വാങ്ങിയ പണത്തിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. അതേസമയം കശ്യപിന്റെ ഫോണ്‍ വിദഗ്ധ പരിശോധിക്കുന്നതിനായി
സൈബര്‍ വകുപ്പിലേയ്ക്ക് അയച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ രമണയെ ഭീഷണിപ്പെടുത്തിയിരുന്നത്. അതേസമയം കശ്യപ് തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ വീഡിയോ തനിതുവരെ കണ്ടിട്ടില്ലെന്ന് ഡോ രമണ പറഞ്ഞു. എന്നാല്‍ ഇതു മോര്‍ഫ് ചെയ്ത വീഡിയോ ആണോ എന്ന് പരിശോധിക്കാനാണ് ആദ്യം പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പണം നല്‍കിയില്ലെങ്കില്‍ വീഡിയോ ടിവിയില്‍ ടെലകാസ്റ്റ് ചെയ്യുമെന്നും കശ്യപ് പറഞ്ഞിരുന്നെന്നും രമണ പറഞ്ഞു.

മൂന്നു തവണകളായിട്ടാണ് അഞ്ചു ലക്ഷം രൂപ കശ്യപിന് നല്‍കിയതെന്നും എന്നാല്‍ പിന്നീട് 50 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് പോലീസിനെ സമീപിച്ചതെന്നും ഡോ രമണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button