ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇത്തവണയും നേര്‍ക്കുനേര്‍. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി അമേഠിയില്‍ മത്സരിച്ചിരുന്നു.അന്ന് ഒരു ലക്ഷം വോട്ടിന് പരാജയപ്പെടുകയായിരുന്നു. അമേഠിയില്‍ മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കിയതിന് നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും സ്മൃതി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. രാജ്‌നാഥ് സിംഗ് ലഖ്‌നൗ, സഞ്ജീവ് കുമാര്‍ ബല്യാന്‍ മുസഫര്‍ നഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്.പാര്‍ട്ടിസ്ഥാപകന്‍ കൂടിയായ എല്‍കെ അദ്വാനിയുടെ ഗാന്ധിനഗര്‍ സീറ്റിലാണ് ഇത്തവണ അമിത് ഷാ മത്സരിക്കുന്നത്.
ലാക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 നാണ് ആരംഭിക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണല്‍.ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടപ്പോള്‍ കേരളത്തില്‍ 12 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആദ്യഘട്ടപട്ടികയില്‍ 182 പേരാണ് ഉള്‍പ്പട്ടിട്ടുള്ളത്.
Post Your Comments