ലണ്ടന്‍: ലോക ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ച പരിശീലകനാണ് അലക്സ് ഫെര്‍ഗൂസ. കളിക്കളത്തില്‍ തന്റെ ടീം പോരാട്ടം തുടരുമ്പോള്‍ ഫെര്ഗുസ സസൂക്ഷം അത് വീക്ഷിച്ചു നില്ക്കും. വെറുതെ നിര്ക്കാറല്ല ച്യൂയിങ്കവും ചവച്ചുകൊണ്ടാണ് ആ നില്പ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ ച്യൂയിംഗം പ്രേമവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.2013ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന് എന്ന നിലയില്‍ അദ്ദേഹം അവസാന മത്സരത്തിനിറങ്ങിയത്.
അന്ന് ഫെര്ഗൂസന് ചവച്ച് തുപ്പിയ ച്യൂയിംഗം ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുകയാണ്. 456,000 യൂറോയ്ക്കാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന് ഇത് സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് മൂന്നേമുക്കാല്‍ കോടിയോളം ഇന്ത്യന്‍ രൂപ.
വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെതിരെയാണ് യുനൈറ്റഡ് പരിശീലകനെന്ന നിലയില്‍ അദ്ദേഹം അവസാനമായി മൈതാനത്തിറങ്ങിയത്.
അന്നത്തെ പോരാട്ടം 5-5 എന്ന സ്കോറിന് സമനിലയില്‍ അവസാനിക്കുകയും ചെയ്തു. അന്ന് അദ്ദേഹം ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ അവശിഷ്ടം ആരാധകരിലൊരാള്‍ സ്വന്തമാക്കി നിധി പോലെ സൂക്ഷിക്കുകയായിരുന്നു.പിന്നീട് ഈ ച്യൂയിംഗം ഇത് സ്വന്തമാക്കിയ ആള് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഈ ബെ വഴി വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ മറ്റൊരു ആരാധകന് വന്‍ വില കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്.
Post Your Comments