ഇടുക്കി: സംസ്ഥാനത്ത് വേനല്‍ ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെയോടെ സംസ്ഥാനത്ത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2018 ഏപ്രില്‍ 20 ലെ 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം എന്ന റെക്കോര്‍ഡാണ് മറികടന്നത്.സംസ്ഥാനത്ത് കടുത്ത് ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തന്നെ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഇന്നലെ സംസ്ഥാനത്ത് 27.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.
55.68 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നു വാങ്ങി. 2022 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം കെഎസ്ഇബി അണക്കെട്ടുകളിലുണ്ട്.ഈ മാസത്തെ പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 78.22 ദശലക്ഷം യൂണിറ്റ് ആണ്. വരും ദിവസങ്ങളില്‍ ഉപയോഗം ഉയരുമെന്നമാണ് കെഎസ്ഇബി. കണക്കുകൂട്ടുന്നത്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുക എന്നത് കെ.എസ്.ഇ.ബിക്ക് സാധിക്കാതെ വരും.തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരും എന്നാണ് കെഎസ്ഇബിയുടെ നിഗമനം.
Post Your Comments