Latest NewsKeralaIndia

സ്വയംഭോഗത്തെ കുറിച്ച്‌ തുറന്നെഴുതിയപ്പോള്‍ കയ്യടി,പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോള്‍ തെറിവിളിയും അക്കൗണ്ട് പൂട്ടിക്കലും

വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

കോഴിക്കോട്: സ്വയംഭോഗാനുഭവങ്ങള്‍ ഫേസ്‌ബുക്കില്‍ തുറന്ന് പറഞ്ഞ് പുരോഗമന വാദികളുടെ കയ്യടി നേടിയ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി അറക്കല്‍. അന്ന് ടെന്‍ഷന്‍ മാറ്റാന്‍ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി ഇപ്പോള്‍ ആകെ ടെന്‍ഷനിലാണ്.വടകര ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ശ്രീലക്ഷ്മിയ്ക്ക് സൈബർ ആക്രമണം ഉണ്ടായത്. വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

ആദ്യം തെറിയഭിഷേകമായിരുന്നു എന്നാൽ ഇപ്പോൾ സ്വയംഭോഗത്തെക്കുറിച്ച്‌ വര്‍ണ്ണിച്ച ശ്രീലക്ഷ്മിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടും ഇവര്‍ പൂട്ടിച്ചു. സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ശ്രീലക്ഷ്മി പറയുന്നു. പോസ്റ്റ് ഡിലീറ്റ് ആക്കാന്‍ അമ്മ കരഞ്ഞ് പറയുകയായിരുന്നു. എന്നാൽ എന്തൊക്കെ വന്നാലും താൻ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീലക്ഷ്മി. ഇതിനെ തുടർന്നാണ് മാസ്സ് റിപ്പോർട്ടിംഗിന് ശേഷം ശ്രീലക്ഷ്മിയുടെ അക്കൗണ്ട് പൂട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button