കൊച്ചി : പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും താന്‍ മത്സരിക്കുമെന്ന് ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. എന്തുകൊണ്ടാണ് അങ്ങനെ ഒരു വാർത്ത പ്രചരിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വം ആണെന്നും എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരാണ്, കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ലന്ന് എം.ടി.രമേശ് പ്രതികരിച്ചു. പത്തനംതിട്ട വിജയസാധ്യതയുടെ മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് പറഞ്ഞു.
കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമായതിനാൽ തന്നെ ഏവരും ഉറ്റുനോക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments