ന്യൂസിലാന്റ് : തീവ്രവാദത്തിനെതിരെ പോരാടാടുനുറച്ച് ന്യൂസിലാന്റ്. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ലോകം ഒന്നിയ്ക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കുടിയേറ്റം വംശീയതയെ ശക്തിപ്പെടുത്തുമെന്ന വാദം ജസീന്ത നിഷേധിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച ബാങ്ക് വിളിയും പ്രാര്‍ഥനയും മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുമെന്നും ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.
വംശീയത തുടച്ചുനീക്കാന്‍ ലോകത്തിന്റെ കൂട്ടായ ശ്രമമാണ് വേണ്ടതെന്നാണ് ജസീന്ത ആര്‍ഡേന്റെ പ്രതികരണം. 50 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ന്യൂസിലന്‍സ് ഇതുവരെ കരകയറിയിട്ടില്ല. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച ബാങ്ക് വിളിയും പ്രാര്‍ഥനയും മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
Post Your Comments