തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 19കാരി കവിതയെ കത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത സംഭവത്തില്‍
പ്രതി അജിന്‍ റെജിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് 6 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കവിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.
രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിന്‍ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.നിലവില്‍ അജിന്‍ റെജിന്‍ മാത്യു മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്.
Post Your Comments