Latest NewsIndia

ഒ​ഡീ​ഷ​യി​ല്‍ ബിജെപിയിലേക്ക് കൂ​ട്ട​മായി എംഎൽഎമാർ : ബിജെഡിക്ക് തിരിച്ചടി

ബി​ജെ​ഡി​യു​ടെ മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ മൂ​ന്നു പേ​രും ബു​ധ​നാ​ഴ്ച ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ന​വീ​ന്‍ പ​ട്നാ​യി​ക്കി​ന്‍റെ ബി​ജെ​ഡി​യി​ല്‍​നി​ന്ന് മൂ​ന്ന് എം​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ള്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ട​പ​ടി. ദെ​ബ​ര്‍​ജ് മൊ​ഹ​ന്തി, പു​ര്‍​ണ ച​ന്ദ്ര നാ​യ​ക്, സു​കാ​ന്ത് കു​മാ​ര്‍ നാ​യ​ക് എ​ന്നി​വ​രാ​ണ് പാ​ര്‍​ട്ടി​വി​ട്ട എം​എ​ല്‍​മാ​ര്‍. നേരത്തെ ബിജെഡിയിലെ പ​ര്‍​ദി​പ് എം​എ​ല്‍​എ ദാ​മോ​ധ​ര്‍ റൗ​ത്ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ബി​ജെ​ഡി​യു​ടെ മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ മൂ​ന്നു പേ​രും ബു​ധ​നാ​ഴ്ച ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

നി​ര​ഞ്ജ​ന്‍ പ്ര​ധാ​ന്‍, കാ​ശി​നാ​ഥ് മ​ല്ലി​ക്, കെ. ​നാ​രാ​യ​ണ റാ​വു എ​ന്നി​വ​രാ​ണ് ബി​ജെ​ഡി​വി​ട്ട​ത്. 2009 ല്‍ ​സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ജ​യി​ച്ച മു​ന്‍ എം​എ​ല്‍​എ നി​ലാ​മ​ണി ബി​സോ​യി​യും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.ഗു​നു​പു​ര്‍ എം​എ​ല്‍​എ തൃ​നാ​ഥ് ഗൊ​മ​ങ്കോ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും രാ​ജി​വ​ച്ച​ങ്കി​ലും വേറെ പാർട്ടിയിൽ ചേർന്നിട്ടില്ല. 2014 ല്‍ ​സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബി​ജെ​ഡി​വി​ട്ട് ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച​യി​ല്‍ (ജെ​എം​എം) ചേ​ര്‍​ന്ന മു​ന്‍ എം​പി ല​ക്ഷ്മ​ണ്‍ ടു​ഡു​വും ബി​ജെ​പി​യി​ല്‍ അം​ഗ​മാ​യി.

പ്ര​മു​ഖ ആ​ദി​വാ​സി വ​നി​താ നേ​താ​വ് കു​ഷും ടെ​റ്റെ​യും ബി​ജെ​ഡി​യി​ല്‍​നി​ന്നും ബി​ജെ​പി​യി​ലേ​ക്ക് ചേക്കേറി. ഇതോടെ ഒഡിഷ ബിജെപി ഭരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യമാണ്.

shortlink

Related Articles

Post Your Comments


Back to top button