ദോഹ: ഖത്തറിൽ വിദശികൾക്ക് വാങ്ങാനും ഉടമസ്ഥാവകാശത്തിന് അനുമതിയുള്ള മേഖലകൾ തീരുമാനിച്ചു . രാജ്യത്ത് വിദേശികൾക്ക് ഉടമസ്ഥാവകാശം സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അനുമതിയുള്ള സ്ഥലങ്ങളും മേഖലകളും തീരുമാനിച്ചു.
ഇതിനായി നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമിയാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമി വാങ്ങാവുന്ന മേഖലകള്‍ വിജ്ഞാപനം ചെയ്യുന്ന കരട് പ്രമേയത്തിന് കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതിനുള്ള വ്യവസ്ഥകള്‍, മാനദ ണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവപ്രകാരമായിരിക്കും വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിയുക. ഏറ്റവും അത്യാധുനിക രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച നിയമനി ര്‍വഹണ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് ഭൂമി കൈവശം വച്ച് ഉപയോഗിക്കാനുള്ള അനുവാദവും വിദേശികൾക്ക് നിയമം നല്കുന്നു.
Post Your Comments